ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ പാപ്പൻ വരുന്നു. | Coming Action king Suresh Gopis Pappan

Kannan - cinemakkaran Team 18-04-2022 4:00 PM Malayalam film news
pappan

മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പൻ ന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു വരവേൽപാണ്‌ ട്രൈലെർ നു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. മലയാളത്തിന്റെ സൂപ്പർ ക്രാഫ്റ്റ് മാന് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി ഉം റാഫി ഉം ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുരേഷ് ഗോപി യുടെ മകൻ ഗോകുൽ സുരേഷ് ഉം ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടി ജാക്സ് ബിജോയ് മ്യൂസിക് ചെയ്തിരിക്കുന്നു.

നെയ്‌ല ഉഷ, ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ട്രൈലെർ ൽ നിന്നും ചിത്രം ഒരു കുറ്റാന്വേഷണ കഥ ആയാണ് കരുതുന്നത്. സുരേഷ് ഗോപിയുടെ പാപ്പൻ ഒരു ബ്ലോക്കബ്സ്റ്റർ ഹിറ്റ് ആകുമെന്നാണ് ആരാധകർ കരുതുന്നത്.


Directed by: Joshiy
Writing Credits : RJ Shaan
Produced By : David Kachappilly, Raaffi Mathirra
Music By : Jakes Bejoy
Cast:
Suresh Gopi as SP Abraham Mathew Mathan IPS / Paappan
Gokul Suresh
Nyla Usha
Neeta Pillai as ASP Mercy Abraham IPS
Asha Sharath
Kaniha
Vijayaraghavan
Shammi Thilakan
Janardhanan as Chief Minister Kambilikandam Varkey

Paappan Official Trailer

Recent Posts